പരാതിക്കാരിയെ പ്രതി ചേർക്കും; തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവ്

ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്നാണ് കണ്ടെത്തിയത്

Update: 2022-02-21 07:27 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവ് .ലിംഗം മുറിച്ചത് പരാതിക്കാരിയും കാമുകൻ അയ്യപ്പദാസും ചേർന്നുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്നാണ് പുതിയ കണ്ടെത്തൽ. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം നടത്തിയത്. ഇരുവരെയും പ്രതിചേർക്കാൻ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നിതിനിടിയൽ ലിംഗം മുറിച്ചെന്നാണ് പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ താൻ തന്നെയാണ് ലിംഗം മുറിച്ചതെന്നാണ് ഗംഗേശാനന്ദ ആദ്യം മൊഴി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താൻ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നാണ് പെൺകുട്ടി വീണ്ടും പരാതി നൽകി.

Advertising
Advertising

ഉന്നത പൊലീസുദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്ന് കാട്ടി സ്വാമി ഡിജിപിക്ക് പരാതി നൽകി. ശേഷം ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്.ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനത്തിലെത്തിയിരിക്കുന്നത്. ഗംഗേശാനന്ദ കളവ് പറഞ്ഞതാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News