കടയ്ക്കലിൽ പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്.ഐക്കും രണ്ട് പൊലീസുകാർക്കും തലക്കടിയേറ്റു

പ്രതികളായ സജുകുമാർ, നിഫാൽ എന്നിവരെ പൊലീസ് പിടികൂടി.

Update: 2023-07-02 04:12 GMT

കൊല്ലം: കടയ്ക്കലിൽ പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. എസ്.ഐക്കും രണ്ട് പൊലീസുകാർക്കും തലക്കടിയേറ്റു. കഞ്ചാവ് പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.

പ്രതികളായ സജുകുമാർ, നിഫാൽ എന്നിവരെ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. എസ്.ഐ ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ സജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News