കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു

പഴയങ്ങാടി പാലത്തിലാണ് വൻ അപകടം ഉണ്ടായത്

Update: 2024-02-07 02:08 GMT
Editor : Anas Aseen | By : Web Desk
Advertising

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്. 

പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിൽ വാതകചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത്  ഗതാഗതം തടസ്സപ്പെട്ടു.

ലോറി റോഡിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് അടക്കമുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News