ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി

എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു

Update: 2024-12-24 10:34 GMT

കൊച്ചി: ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി. എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ 27ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു. പാപ്പാഞ്ഞിയെ കത്തിക്കാൻ മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചെങ്കിൽ രേഖകൾ ഹാജരാക്കാനും നിർദേശം. പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കൊച്ചി കാര്‍ണിവലിന്‍റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. പരേഡ് ഗ്രൗണ്ടിലും ചുറ്റുവട്ടത്തുമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നിര്‍മാണത്തിലിരിക്കുന്ന പാപ്പാഞ്ഞിയെ മാറ്റണമെന്നും അതല്ലെങ്കില്‍ പുതുവത്സര ദിനത്തില്‍ മറ്റാരെങ്കിലും ആ പാപ്പാഞ്ഞിയെ കത്തിച്ചാല്‍ അത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News