പെൺകുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവം: പ്രതി പിടിയിൽ

കൽപറ്റ സ്വദേശി ജിനാഫിനെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്

Update: 2023-06-06 03:58 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കോളജ് വിദ്യാർഥിനിയെ പെൺകുട്ടിയെ പീഡിപ്പിച്ച് താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. വയനാട് കൽപറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

താമരശ്ശേരി സ്വദേശിയായ പെൺകുട്ടിയെയാണ് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഉപേക്ഷിച്ചത്. താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെയാണ് പീഡിപ്പിച്ചത്.  കോളേജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി.  ക്ലാസിൽ വരാത്തതിനെ തുടർന്ന് കോളജിൽ നിന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച വൈകിട്ടോടുകൂടി താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുന്നത്. മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. 

Advertising
Advertising


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News