തൊടുപുഴയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി

സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു

Update: 2023-02-23 13:40 GMT

തൊടുപുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

മുൻപ്  ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ വീണ്ടും വിവാഹ ആലോചനയുമായി ഷാജഹാൻ എത്തി. വെങ്ങലൂരിൽ വെച്ച് ഇരുവരും സംസാരിക്കവേ മുൻപെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പെൺകുട്ടി ആവശ്യത്തെ നിരസിച്ചു. ഇതിനെ തുടർന്നാണ് യുവാവ് പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയത്.

Advertising
Advertising

പെൺകുട്ടിയുടെ ഫോണും ഷാജഹാൻ കൈക്കലാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് ഷാജഹാനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News