സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ റാങ്കിൽ മുന്നേറ്റം: ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് പി. രാജീവ്

ഗുജറാത്തിൽ ഒരു തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് മൂന്നരക്കോടി രൂപ കേന്ദ്രസർക്കാർ ഇൻസെന്റീവ് നൽകിയപ്പോൾ കേരളത്തിന് അർഹതപ്പെട്ട വിഹിതം പോലും നൽകുന്നില്ലെന്നും മന്ത്രി

Update: 2024-06-20 13:58 GMT

കൊച്ചി: വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്.വ്യവസായ വകുപ്പിൻ്റെ ധനാഭ്യർത്ഥനാ ചർച്ചക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എ. ഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും.

50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും KSIDC മുഖേന പുതുതായി കേരളത്തിലെത്തി. 9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ, സ്വര ബേബി , നിറ്റ ജലാറ്റിൻ തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ഹൈടെക് മാനുഫാക്ചറിംഗിലേക്ക് ലോകം മാറുകയാണ്. എ. ഐ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയവക്ക് അനുകുലമായ മാനവശേഷി ഉള്ള സംസ്ഥാനം കേരളമാണ്. ഇവിടേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇത് വഴിയൊരുക്കുമെന്നും പി. രാജീവ് പറഞ്ഞു.

Advertising
Advertising

കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിക്കായി ലാൻ്റ് അലോട്ട്മെൻ്റ് പോളിസി തയ്യാറാവുകയാണ്. 50 കോടി രൂപ വരെ മുതൽമുടക്കുന്നവർ ആദ്യം 20 ശതമാനം അടച്ചാൽ മതി. ബാക്കി തുല്യ ഇൻസ്റ്റാൾമെന്റുകളായി അടയ്ക്കാൻ അവസരം നൽകും 50 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ നിക്ഷേപിക്കുന്നവർക്ക് രണ്ടുവർഷത്തെ മൊറോട്ടോറിയവും നൽകും. നൂറുകോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപം എങ്കിൽ ആദ്യം 10 ശതമാനം അടച്ചാൽ മതി മോറോട്ടോറിയവും ലഭിക്കും. സംരംഭം നടത്തി നഷ്ടത്തിൽ ആയവർക്ക് എക്സിറ്റ് പോളിസിയും ആവിഷ്കരിക്കും.

സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ റാങ്ക് 22 നിന്ന് 15 ആയി മുന്നേറി. 2015 ൽ 22.8 പോയിൻ്റ് പരിഷ്കാരങ്ങൾ മാത്രമാണ് വരുത്തിയെങ്കിൽ ഇപ്പോഴത് 91.04. ഉയർന്നു. ഗുജറാത്തിൽ ഒരു തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് മൂന്നരക്കോടി രൂപ കേന്ദ്രസർക്കാർ ഇൻസെന്റീവ് നൽകിയപ്പോൾ കേരളത്തിന് അർഹതപ്പെട്ട വിഹിതം പോലും നൽകുന്നില്ലെന്നും മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News