കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപ വിലയുള്ള സ്വര്‍ണവുമായി ഒരാള്‍ പിടിയിൽ

മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു

Update: 2022-08-16 13:08 GMT

കരിപ്പൂർ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി ഒരാള്‍ പിടിയിൽ. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സ്വര്‍ണം പിടികൂടിയത്. 2.4 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാപ്സ്യൂളുകളായും ഷൂസിനകത്ത് ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം പിടികൂടിയത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News