റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണ വില ; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

ഇന്ത്യയുടെ മേല്‍ വന്‍ തീരുവ അടിച്ചേല്‍പിച്ച അമേരിക്കയുടെ നടപടിയും വിലക്കയറ്റത്തിന് കാരണമായി.

Update: 2025-09-01 07:51 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: സ്വർണ വിലയില്‍ റെക്കോർഡ് കുതിപ്പ്. പവന് 680 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ത്യയുടെ മേല്‍ വന്‍ തീരുവ അടിച്ചേല്‍പിച്ച അമേരിക്കയുടെ നടപടിയും രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം വിലക്കയറ്റത്തിന് കാരണമായി.

ഒരു പവന്‍റെ വില 77640 രൂപയാണ്.ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍റെ ആഭരണം ലഭിക്കാന്‍ 84000 രൂപ നല്‍കണം. ഓണവിപണിക്ക് പുറമേ ദീപാലവലി വിപണിയിലും സ്വർണത്തിന് വലിയ വില വർധനയാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News