പൊന്നിന്‍ വില പൊള്ളുന്നു; പവന് 45,320 രൂപ

ബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന് 44,960 രൂപയിലെത്തിയിരുന്നു

Update: 2023-04-14 05:17 GMT

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. പവന് 440 രൂപ കൂടി 45,320 രൂപയാണ് ഇന്നത്തെ വില.

ബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന് 44,960 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. രണ്ടാം തിയ്യതിയും സമാന വില തുടര്‍ന്നു. ഏപ്രില്‍ മൂന്നിന് പവന് 240 രൂപ കുറഞ്ഞ് വില 43,760 രൂപയിലെത്തി. എന്നാല്‍ നാലാം തിയ്യതി 480 രൂപ കൂടി 44240 രൂപയായി. ഏപ്രില്‍ അഞ്ചിനാവട്ടെ 760 രൂപയാണ് ഒരു പവന് ഒറ്റയടിക്ക് ഉയര്‍ന്നത്.

Advertising
Advertising

Summary-Gold Rate in Kerala 14th April 2023

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News