താമരശ്ശേരിയിൽ കുടുംബത്തിനുനേരെ ഗുണ്ടാ ആക്രമണം; ആറുപേർക്ക് പരിക്ക്
ആക്രമണത്തിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളും തല്ലിത്തകർത്തു.
Update: 2024-04-11 16:00 GMT
കോഴിക്കോട്: താമരശ്ശേരിയിൽ കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഭീഷണിയുള്ള കാര്യം നേരത്തേ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്നാണ് നൗഷാദിന്റെ ആരോപണം. ആക്രമണത്തിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളും തല്ലിത്തകർത്തിട്ടുണ്ട്.