ഡിജിറ്റൽ,സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമന പട്ടിക സർക്കാർ രാജ്ഭവന് കൈമാറി

സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുൻഗണന നിശ്ചയിച്ചത് മുഖ്യമന്ത്രി

Update: 2025-10-28 04:30 GMT

തിരുവനന്തപുരം: ഡിജിറ്റൽ,സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമന പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ചു. മുൻഗണന പട്ടികയിൽ നിന്ന് ഗവർണറാണ് നിയമനം നടത്തേണ്ടത്. അതേസമയം, സുപ്രിംകോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയ ശേഷം പട്ടികയിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് രാജ്ഭവൻ.

വിഷയത്തിൽ ഗവർണറും പ്രതിസന്ധിയിലാണ്. സുപ്രിം കോടതി നിയമിച്ച സമിതിയാണ് അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതിന് ശേഷമാണ് നാലുപേർ അടങ്ങുന്ന പട്ടികയാണ് ജസ്റ്റിസ് സുദാംശു ധൂലിയ നേതൃത്വം നൽകുന്ന സമിതി സമർപ്പിച്ചത്. ഇതിൽ നിന്ന് മുൻഗണന നിശ്ചയിച്ചാണ് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരിക്കുന്നത്.

സുപ്രിം കോടതിയിൽ ഗവർണർ നൽകിയ ഹരജി സുപ്രീം കോടതിയിലുണ്ട്. സമിതി സമർപ്പിച്ച പട്ടികയിൽ  മുൻഗണന നിശ്ചയിക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരം എടുത്ത് കളയണം എന്നാവശ്യപ്പെട്ടാണ് ഗവർണർ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. യുജിസിയും കക്ഷി ചേർന്നിട്ടുണ്ട്. നിയമനം നടക്കട്ടെ എന്നിട്ട് ഹരജി പരിഗണിക്കാം എന്നാണ് കോടതി മുമ്പ് സ്വീകരിച്ച നിലപാട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News