ദേവസ്വം ബോർഡിന്റെ ​എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളി​ൽ സംവരണം നടപ്പിലാക്കി സർക്കാർ

എസ്.സി, എസ്.ടി, ഒ.ബിസി വിഭാഗങ്ങൾക്ക് പി എസ് സി രീതിയില്‍ സംവരണം ലഭിക്കും

Update: 2024-02-29 18:40 GMT

തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കി സർക്കാർ. പി എസ് സി രീതിയില്‍ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് ഉത്തരവിറക്കി.

ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. ഇതോടെ ദേവസ്വം സ്കൂൾ കോളജുകളില്‍ പി എസ് സി രീതിയില്‍ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡുകള്‍ ചട്ടമുണ്ടാക്കിയാണ് സംവരണം നടപ്പാക്കേണ്ടത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News