പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നത: സർക്കാർ അസാധാരണ പ്രതിസന്ധിയിൽ; നിർണായക മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നേക്കും

തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ആകെ ഉലച്ചിട്ടുണ്ട്.

Update: 2025-10-29 02:36 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സർക്കാർ അസാധാരണ പ്രതിസന്ധിയിൽ . ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കണമോ എന്നതിൽ രാവിലെ ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിപിഐ തീരുമാനമെടുക്കുക . 2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ് .

തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ആകെ ഉലച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് നിലവിലെ വിവരം. രാജി വെപ്പിക്കുന്നതിലേക്ക് കടക്കുമോ എന്നതിലും ആകാംഷ നിലനിൽക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പരിപാടികൾ റദ്ദാക്കി പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും അനുനയത്തിനായി വീണ്ടും നേരിട്ടിറങ്ങും എന്നാണ് സൂചന. നവംബർ ഒന്നിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടത് എന്നതും പ്രധാനമാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News