ശ്രീനാരായണ ഗുരു സര്‍വകലാശാലയ്ക്ക് പുറത്തും വിദൂരപഠനത്തിന് അനുമതി; സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

സര്‍ക്കാര്‍ ഉത്തരവ് മീഡിയവണ്‍ വാര്‍ത്തായക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്.

Update: 2021-07-27 07:38 GMT
Editor : Suhail | By : Web Desk

ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയ്ക്ക് പുറത്തും വിദൂരപഠനത്തിനും പ്രൈവറ്റ് രജിസ്ട്രേഷനും കോഴ്സുകള്‍ തുടരാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തിലായി. ഇത് നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു.

സര്‍ക്കാര്‍ ഉത്തരവ് മീഡിയവണ്‍ വാര്‍ത്തായക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. ഉത്തരവിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സമാന്തര പഠനം പ്രതിസന്ധിയിലാവും.

Advertising
Advertising

ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ മറ്റ് സര്‍വകാലാശാലകളില്‍ വിദൂര, പ്രൈവറ്റ് പഠനം പാടില്ലെന്ന് നിയമസഭ പാസാക്കിയ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരു സര്‍വകലാശാലയ്ക്ക് യു.ജി.സി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയുടെ അനുമതി ഇതുവരെ ലഭിച്ചില്ല. ഇതോടെ ഇത്തവണത്തെ പ്രവേശനവും പ്രതിസന്ധിയിലായി. അതിനെ മറികടക്കാനായിരുന്നു ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയക്ക് അനുമതി ലഭിക്കുന്നത് വരെ മറ്റ് സര്‍വകലാശാലകളില്‍ കോഴ്സുകള്‍ ആരംഭിക്കാനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ മാത്രം ഇത് സാധ്യമല്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്.

പ്രതിപക്ഷ നിലപാടിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളുകയാണുണ്ടായത്. എന്നാല്‍, നിലപാടില്‍ ഉറച്ച് നിന്ന് വി.ഡി സതീശന്‍ നിയമപ്രശനങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെ ആവശ്യമായി വന്നാല്‍ ആക്ടില്‍ ഭേദഗതി വരുത്താമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News