സാമ്പത്തിക പ്രതിസന്ധികൾക്കിടെ സർക്കാരിന്‍റെ വമ്പൻ പ്രഖ്യാപനങ്ങൾ; വിവാദങ്ങൾ മറികടക്കാനെന്ന് വിലയിരുത്തൽ

പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനുള്ള പണം എവിടെ നിന്നെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം

Update: 2025-10-30 03:22 GMT
Editor : Jaisy Thomas | By : Web Desk

Photo| MediaOne

തിരുവനന്തപുരം: മൂന്നാം വട്ടവും തുടർഭാരണം ലക്ഷ്യമിട്ടാണ് പിണറായി സർക്കാരിന്‍റെ പുതിയ പ്രഖ്യാപനങ്ങൾ . ശബരിമല സ്വർണക്കവർച്ചയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണവും ഉൾപ്പെടെയുള്ള വിവാദങ്ങളെ മറികടക്കാനാകും എന്നാണ് പുതിയ പ്രഖ്യാപനങ്ങളിലൂടെ എൽഡിഎഫിന്റെ പ്രതീക്ഷ. പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനുള്ള പണം എവിടെ നിന്നെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

മൂന്നാം വട്ടവും തുടർഭരണം ലക്ഷ്യമിട്ടാണ് പിണറായി സർക്കാരിന്‍റെ പുതിയ പ്രഖ്യാപനങ്ങൾ. ശബരിമല സ്വർണ കവർച്ചയടക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ആരോപണങ്ങളാണ് നിലനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണങ്ങളും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ഭൂരിപക്ഷ സമുദായത്തെ ഒപ്പം കൂട്ടാം എന്നായിരുന്നു എൽഡിഎഫ് പ്രതീക്ഷ. ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും കയ്യും മെയ്യും മറന്ന് എൽഡിഎഫിന് ഒപ്പം ചേർന്നതും പ്രതീക്ഷകൾക്ക് ആക്കാം കുട്ടി.

Advertising
Advertising

അതിനിടയിലാണ് ശബരിമല സ്വർണ കവർച്ച കേസ്. മുൻ ദേവസ്വം പ്രസിഡന്‍റിനെതിരെ പോലും ആരോപണത്തിന്‍റെ മുൾമുന നീളുകയാണ്. അതിനിടയിലാണ് പഞ്ചായത്ത് ,നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാരിന്‍റെ പുതിയ ജനകീയ പ്രഖ്യാപനങ്ങൾ. സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയ വിഷയങ്ങളെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിൽ ആണ് എൽഡിഎഫ്.

കേന്ദ്ര വിഹിതം തടഞ്ഞുവച്ചത് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് വാരിക്കോരിയുള്ള പ്രഖ്യാപനം. നടപ്പിലാക്കാൻ പണം എവിടെ നിന്നെന്ന ചോദ്യം ഉയർത്തുന്നുണ്ടെങ്കിലും പൊടുന്നനെയുള്ള പ്രഖ്യാപനത്തിന്‍റെ ആശങ്കയിലാണ് യുഡിഎഫ്,. അടുത്തമാസം മുതലാണ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനായുള്ള സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്ലാൻ ബി എന്താണെന്നാണ് ഇനി അറിയേണ്ടത്.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News