വിട്ടുവീഴ്ചയില്ലാതെ ഗവർണർ; കേരള സർവകലാശാല രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നീക്കം

സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും നടപടി ഉണ്ടായേക്കും.

Update: 2025-07-07 16:45 GMT

കേരള സർവകലാശാല വിഷയത്തിൽ വിട്ട് വീഴ്ചയില്ലാതെ ഗവർണർ. രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ​ഗവർണറുടെ നീക്കം. കെ.എസ് അനിൽകുമാർ, പി. ഹരികുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ആലോചന. സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും നടപടി ഉണ്ടായേക്കും.

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളോട് വിശദീകരണം തേടും. അതിന് ശേഷം നടപടിയെടുക്കാനാണ് ആലോചന. കോടതിയലക്ഷ്യത്തിന് ആർ. രാജേഷിനോട് വിശദീകരണം തേടാനും ആലോചനയുണ്ട്. രാജേഷിനെതിരെയും നടപടി ഉണ്ടായേക്കും. വൈസ് ചാൻസിലറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ​ഗവർണറുടെ നടപടി. കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോ​ഗം ചേർന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് വി.സിയുടെ റിപ്പോർട്ട്. ഗവർണർ നടപടിയെടുക്കണമെന്ന് വി.സി ശുപാർശ ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News