വീണ്ടും അസാധാരണ നീക്കവുമായി ഗവർണർ; കേരള സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കി

ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.

Update: 2022-10-20 00:48 GMT

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. വൈസ് ചാൻസലർ ഉത്തരവിറക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് രാജ്ഭവൻ ഉത്തരവിറക്കിയത്. ഇന്ന് വൈകീട്ടോടെ ഉത്തരവിറക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സി തള്ളിയിരുന്നു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്നായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ വി.സി ശബരിമല ദർശനത്തിന് പോയതാണെന്നും മറ്റാർക്കും ചുമതല നൽകാത്തതിനാൽ ഉത്തരവിറക്കാനാവില്ലെന്നും സർവകലാശാല മറുപടി നൽകി. ഈ സാഹചര്യത്തിലാണ് രാജ്ഭവൻ നേരിട്ട് ഉത്തരവിറക്കിയത്.

Advertising
Advertising

ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്. ഗവർണറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർവകലാശാല. അടുത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ 15 പേരെയും വി.സി ക്ഷണിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News