നിയമസഭ സമ്മേളനം ചേരാൻ ഗവർണറുടെ അനുമതി; ഓഡിനൻസുകൾ സർക്കാരിന് മടക്കി നൽകി

11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല

Update: 2022-08-10 13:09 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറുടെ അനുമതി. ബിൽ തയ്യറാക്കാൻ ഓഡിനൻസുകൾ സർക്കാരിന് മടക്കി നൽകി. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു.

ഗവർണർ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം. 11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സഭാ സമ്മേളനം ചേർന്നിരുന്നു. ഓർഡിനൻസുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു.

രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കുന്നത്. നേരത്തെ ഒക്ടോബറിൽ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. നിയമസഭ ബിൽ പാസ്സാക്കിയാലും ഗവർണ്ണർ അനുമതി നൽകണമെന്നുള്ളതാണ് അടുത്ത കടമ്പ.

ആവശ്യമായ സമയം ലഭിക്കാതെ ഓർഡിനൻസുകളിൽ ഒപ്പുവെക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം ബോധ്യപ്പെടേണ്ടതുണ്ട്. ആര് വിമർശിച്ചാലും ഭരണഘടനാ ഉത്തരവാദിത്തങ്ങൾ നിർഭയമായി നിർവഹിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News