ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

മകന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഷാരോണിന്റെ കുടുംബം.

Update: 2022-10-31 03:41 GMT

തിരുവനന്തപുരം: ഷാരോൺ കോലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം വീട്ടിലെത്തിയ ഗ്രീഷ്മയുടെ മാതാപിതാക്കളെ വീട്ടിൽനിന്ന് മാറ്റിയിരുന്നു.

അതേസമയം മകന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഷാരോണിന്റെ കുടുംബം. ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് അമ്മയുടെയും അമ്മാവന്റെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മ പ്രണയത്തിന് എതിരായിരുന്നു. ഈ ബന്ധം തുടർന്നാൽ തന്റെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മ പറയുന്നതിന്റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും അത് ഇന്ന് പൊലീസിന് കൈമാറുമെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു.

Advertising
Advertising

ഷാരോൺ അന്ധവിശ്വാസത്തിന്റെ ഇരയാണെന്നും കുടുംബം ആരോപിക്കുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം മാറാനാണ് മകനെ ഇരയാക്കിയത്. നേരത്തെ മറ്റു രണ്ട് ചെറുപ്പക്കാരുമായി ഗ്രീഷ്മക്ക് ബന്ധമുണ്ടായിരുന്നു. പിന്നീടാണ് തന്റെ മകനുമായി അടുത്തത്. ഗ്രീഷ്മയാണ് ഷാരോണുമായുള്ള ബന്ധത്തിന് മുൻകൈ എടുത്തതെന്നും അച്ഛൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News