സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഷാരോൺ ഭീഷണിപ്പെടുത്തിയെന്ന് ഗ്രീഷ്മയുടെ മൊഴി

ഗ്രീഷ്മക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2022-10-31 04:34 GMT

തിരുവനന്തപുരം: ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്ന് ഗ്രീഷ്മയുടെ മൊഴി. സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും നൽകിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയില്ല. കൊലപാതകത്തിന് കാരണമായത് ഈ വൈരാഗ്യമെന്നാണ് ഗ്രീഷ്മയുടെ മൊഴിയിൽ പറയുന്നത്.

അതിനിടെ ഗ്രീഷ്മക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽവച്ച് ഛർദിച്ചതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.

Advertising
Advertising

ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് 11 മണിയോടെ രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഗ്രീഷ്മയുടെ ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളുടെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ അച്ഛനെയും അമ്മയേയും ബന്ധുവായ യുവതിയേയുമാണ് ചോദ്യം ചെയ്യുന്നത്. നാലുപേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News