ശിരോവസ്ത്രവിലക്ക്:മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി, 'എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'

'ലീഗ് ഇടപെടാൻ വൈകിയിട്ടില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

Update: 2025-10-18 08:26 GMT

ആലപ്പുഴ: ശിരോവസ്ത്രവിലക്കിൽ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ' മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇടപെടാൻ വൈകിയിട്ടില്ല. ഇത്തരം വിഷയത്തിൽ മുഖ്യധാര പാർട്ടികൾ ഇടപെടണം. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. കേരളത്തിന് അപമാനമാണ്. പ്രശ്‌നം ഊതി വീർപ്പിക്കാൻ ക്ഷുദ്രശക്തികൾ ശ്രമിച്ചു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News