ഓപ്പറേഷൻ തിയേറ്ററിലെ ലോങ് സ്ലീവ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡ്സും: രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി

ഇത് വിവാദമാക്കേണ്ട വിഷയമല്ല. മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

Update: 2023-06-30 09:30 GMT

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ലോങ് സ്ലീവ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡ്സും അനുവദിക്കുന്നത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും അവർ പറഞ്ഞു.

ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമല്ലെന്നും വീണാ ജോർജ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News