40 പിന്നിട്ടവര്‍ക്ക് മുന്‍ഗണനാക്രമം ഇല്ലാതെ വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 16, 229 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 135 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

Update: 2021-06-04 14:18 GMT

സംസ്ഥാനത്ത് 40 പിന്നിട്ട ആളുകള്‍ക്ക് മുന്‍ഗണനാക്രമം ഇല്ലാതെ വാക്സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് 16, 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Advertising
Advertising

ഇതോടെ ആകെ മരണം 9510 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. 14.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി. ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News