സംസ്ഥാനത്ത് ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പാലക്കാട്‌, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരും.

Update: 2025-05-04 11:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ഇതിൽ പാലക്കാട്‌, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരും. മലയോര മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതിനാൽ രാവിലെ 11 മുതൽ മൂന്ന് മണിവരെയുള്ള വെയിലേൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News