ഇരട്ട ന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Update: 2024-05-24 09:48 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കും. ഇന്നും നാളെയും കേരളത്തിൽ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്.ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും.കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് മഴ കനക്കാൻ ഇത് കാരണമാകും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.  9 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മഴയിൽ സംസ്ഥാനത്ത് ഇന്നും വ്യാപക നാശനഷ്ടമുണ്ടായി. മഴക്കാലക്കെടുതി നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ അതിതീവ്ര മഴ പെയ്തു. ഈ മാസം ഒൻപതു മുതൽ 24 വരെ മാത്രം കേരളത്തിൽ 274.7mm മഴ ലഭിച്ചു. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നും , നവമാധ്യമങ്ങിൽ വ്യാജ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു.വിമാനത്താവളത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറി . ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂർ നഗരത്തിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ ആശുപത്രിക്ക് സമീപം നിർത്തിയിട്ട രണ്ട് ഓട്ടോറിക്ഷകൾക്കു മുകളിലേക്കാണ് മരം വീണത്. വാഹനത്തിൽ ആളില്ലാതിരുന്നതും ആ സമയം റോഡിലൂടെ മറ്റു വാഹനങ്ങളോ ആളുകളോ കടന്നുപോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News