സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കണ്ണൂർ,കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്

Update: 2022-10-18 03:31 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ,കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും.

തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപത്തു ചക്രവാതച്ചുഴി നിലനിൽക്കുന്നതും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യതയുമാണു മഴ ശക്തമാകാൻ കാരണം. ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കനത്ത മഴയെതുടർന്ന് മണ്ണിടിഞ്ഞ് വീണ് തിരുവനന്തപുരം- ചെങ്കോട്ട ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ചുള്ളിമാനൂർ ഭാഗത്താണ് മണ്ണ് ഇടിഞ്ഞ് വീണത്. 20 അടി ഉയരത്തിലുള്ളമൺതിട്ട റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News