കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത

പത്തനംതിട്ട -വെണ്ണികുളം തടിയൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്

Update: 2021-07-13 07:20 GMT

എറണാകുളത്തിന് പുറമേ പത്തനംതിട്ടയിലും ഇടുക്കിയിലും മഴയില്‍ കനത്ത നാശ നഷ്ടം. പത്തനംതിട്ടയില്‍ വെണ്ണികുളം-തടിയൂര്‍ മേഖലകളിൽ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏഴ് ജില്ലകളില്‍ കനത്ത കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട -വെണ്ണികുളം തടിയൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറെ കോടികുളത്ത് കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണു. 7 വീടുകളും 25 വീടുകളും ഭാഗികമായി തകര്‍ന്നു. റോഡിലേക്ക് മരം വീണ് ഗതാഗതവും തടസപ്പെട്ടു. പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,വയനാട് എന്നിവിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News