ശക്തമായ മഴ; സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

എറണാകുളം,തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2021-11-14 06:17 GMT
Editor : dibin | By : Web Desk
Advertising

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും.

മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. 2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാൾ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.




A red alert has been declared in three districts in the wake of continuing heavy rains in the state. Red Alert has been declared in Ernakulam, Thrissur and Idukki districts

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News