സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

പ്രത്യേകിച്ച് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല

Update: 2023-10-21 01:11 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടുകൂടി തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേർന്നേക്കും. എന്നാലും ആദ്യഘട്ടത്തിൽ മഴ ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറാനും സാധ്യതയുണ്ട്.

കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News