ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ആവശ്യം ന്യായമെന്ന് ഭാഗ്യലക്ഷ്മി

രഞ്ജിനിയുടെ ഹരജിയുടെ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തുവിടുന്നത് സർക്കാർ മാറ്റിയിരുന്നു.

Update: 2024-08-17 04:03 GMT

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് പരിശോധിക്കാൻ അനുവദിക്കണമെന്ന നടി രഞ്ജിനിയുടെ ആവശ്യം ന്യായമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്ത ആളാണ് രഞ്ജിനി. താൻ പറഞ്ഞ കാര്യങ്ങൾ പരസ്യമായി പുറത്തുവരുന്നതിൽ അവർക്ക് പ്രശ്‌നമുണ്ടാകും. അതുകൊണ്ട് തന്നെ താൻ പറഞ്ഞത് റിപ്പോർട്ടിൽ എങ്ങനെയാണ് വന്നത് എന്ന് പരിശോധിക്കാൻ രഞ്ജിനിക്ക് അവകാശമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ 11ന് പുറത്തുവിടുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. രഞ്ജിനിയുടെ ഹരജിയുടെ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തുവിടുന്നത് സർക്കാർ മാറ്റിയിരുന്നു.

Advertising
Advertising


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News