ഷമ്മി തന്നെയാടാ ഹീറോ: ഹൈബി ഈഡൻ

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച നേതാവാണ് ഹൈബി ഈഡൻ.

Update: 2022-10-19 13:08 GMT
Advertising

കൊച്ചി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശശി തരൂർ തന്നെയാണ് ഹീറോയെന്ന പരോക്ഷമായി സൂചിപ്പിച്ച് ഹൈബി ഈഡൻ എംപി. 'ഷമ്മി തന്നെയാടാ ഹീറോ' എന്നാണ് ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനാണ് പിന്തുണയെന്ന് വ്യക്തമാക്കി അദ്ദേഹം നേരത്തെ തരൂരിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Full View

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയാണ് ഖാർഗെ വിജയിച്ചത്. 1072 വോട്ടുകളാണ് തരൂർ നേടിയത്. ഗാന്ധി കുടുംബത്തിന്റെ അടക്കം പിന്തുണയുണ്ടായിട്ടും ഖാർഗെക്കെതിരെ 1072 വോട്ടുകൾ നേടിയ തരൂർ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതും തരൂർ മത്സരരംഗത്ത് വന്നതോടെയാണ്.

ഖാർഗെ ഒക്ടോബർ 26ന് പ്രസിഡന്റായി ചുമതലയേൽക്കും. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഖാർഗെയുടെ വസതിയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. തരൂരും ഖാർഗെയുടെ വസതിയിലെത്തി ആശംസകളറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News