'കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറി'; മന്ത്രി പി.രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡൻ
പൂട്ടിപ്പോയ ഹിന്ദുസ്ഥാൻ ന്യൂസ് പേപ്പർ ലിമിറ്റഡ് ഏറ്റെടുത്തത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഹൈബി പറഞ്ഞു.
Update: 2023-03-11 09:55 GMT
hibi Eden
കൊച്ചി: വ്യവസായമന്ത്രി പി.രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡൻ എം.പി. രാജീവ് മന്ത്രിയായ ശേഷം കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറിയെന്ന് ഹൈബി പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്ത് രാജീവിന്റെ പ്രവർത്തനപരിചയം മുതൽക്കൂട്ടാവുകയാണ്. പൂട്ടിപ്പോയ ഹിന്ദുസ്ഥാൻ ന്യൂസ് പേപ്പർ ലിമിറ്റഡ് ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്നും ഹൈബി പറഞ്ഞു.
പി.രാജീവ് മന്ത്രിയായ ശേഷം കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവന്നു. തൊഴിലാളി സംഘടനയിലൂടെ കടന്നുവന്നതുകൊണ്ട് തൊഴിലിടങ്ങളെക്കുറിച്ച് നിക്ഷേപങ്ങളെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.