'കോടതിയുടെ അന്തസ് ഇടിച്ചു താഴ്ത്താനാണോ ശ്രമം'; സിൻഡിക്കേറ്റ് അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹൈക്കോടതി
ആർ.രാജേഷിനെതിരെ സ്വമേധയാ കേസെടുക്കും
കൊച്ചി: കോടതിയെ വിമർശിച്ചുള്ള കേരള സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹൈക്കോടതി. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് സിന്‍ഡിക്കറ്റ് അംഗം ശ്രമിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നോവെന്നും കോടതി ചോദിച്ചു.
കേരള സര്‍വകലാശാല രജിസ്ട്രാരുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സസ്പെൻഡ് ചെയ്തതിനെതിരെ കേരള സർവകലാശാല രജിസ്ട്രാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. ഹരജി പിൻവലിക്കുന്നതായി രജിസ്ട്രാർ കോടതിയെ അറിയിച്ചു.കേരള സര്‍വകലാശാല വി സി സിസാ തോമസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇതിനെ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല.