ശബരിമല കാണിക്ക എണ്ണലിൽ ഹൈക്കോടതി ഇടപെടൽ

അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്

Update: 2023-01-18 15:34 GMT
Advertising

കൊച്ചി: ശബരിമല കാണിക്ക എണ്ണലിൽ ഹൈക്കോടതി ഇടപെടൽ. കാണിക്ക എണ്ണലിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി. മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മീഷണർ അറിയിച്ചു. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്.

കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ പറഞ്ഞു. കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോ എന്ന് അറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന വരുമാനമാണ് ഇത്തവണ ലഭിച്ചത്.

ഇതിനു മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപയായിരുന്നു. കാണിക്കയും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അതികമായി നിയോഗിച്ചിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News