കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കലോത്സവം ഫെബ്രുവരി 16, 17 തീയതികളിൽ മാള ഹോളിഗ്രേസ് കോളജിൽ നടക്കും

Update: 2025-02-10 06:58 GMT
Editor : സനു ഹദീബ | By : Web Desk

തൃശൂർ: എസ്എഫ്ഐ- കെഎസ്‌യു സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല വിദ്യാർഥി യൂണിയൻ നൽകിയ ഹർജിയിലാണ് കോടതി തൃശൂർ ജില്ലാ പൊലീസിന് നിർദേശം നൽകിയത്. സംഘർഷത്തെ നിർത്തിവെച്ച കലോത്സവം ഫെബ്രുവരി 16, 17 തീയതികളിൽ മാള ഹോളിഗ്രേസ് കോളജിൽ നടക്കും.

കഴിഞ്ഞ മാസം 28 നാണ് മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലയുടെ ഡി – സോൺ കലോത്സവത്തിനിടെ സംഘർഷം ഉണ്ടായത്. മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് കലോത്സവം നിർത്തി വെച്ചിരുന്നു. 


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News