കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ സർക്കാർ നടപടി റദ്ദാക്കി

Update: 2025-07-09 08:38 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ സർക്കാർ നടപടി റദ്ദാക്കി. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണെ് ഹൈക്കോടതി നിരീക്ഷിച്ചു.

കേരളഎൻജിനീയറിങ്ങ് പ്രവേശയോഗ്യതാ പരീക്ഷയായ കീമിന്റെ റാങ്ക് ലിസ്റ്റ് ഏകീകരണം ചോദ്യം ചെയ്ത ഹരജിയിലാണ് കോടതിയുടെ നടപടി. സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പുണ്ടായിരുന്ന വെയിറ്റേജ് മാർക്ക് കുറഞ്ഞ് പോയെന്ന് കാണിച്ചായിരുന്നു ഹന ഫാത്തിമ എന്ന വിദ്യാർഥി ഹരജി നൽകിയിരുന്നത്. 

Advertising
Advertising

കേരള സിലബിലെ പ്ലസ്ടു വിദ്യാർഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് നടപ്പാക്കിയതെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദഗ്ധ സമിതി നൽകിയ മാർക്ക് ഏകീകരണ ശിപാർശയിൽ തീരുമാനമെടുക്കാൻ വൈകിയതോടെ കീം ഫലവും വൈകിയിരുന്നു.

അതേസമയം, എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വളരെ സുതാര്യമായാണ് എല്ലാ നടപടികളും ഉണ്ടായതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കോടതിവിധിക്കെതിരെ അപ്പീല്‍ പോകേണ്ടതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മന്ത്രി പറഞ്ഞു.

വീഡിയോ സ്റ്റോറി കാണാം...

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News