അതിവേഗ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി

റെയിൽവെയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുകയാണ്

Update: 2026-01-24 07:08 GMT

പാലക്കാട്: കേരളത്തിലെ അതിവേഗ റെയിലിന്‍റെ ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയെന്ന് ഇ. ശ്രീധരൻ. മണിക്കൂറിൽ 200 കിലോമീറ്റർ ആയിരിക്കും വേഗത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റേഷനുകളാണ് ഉണ്ടാവുക.

1 ലക്ഷം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ സംസ്ഥാന കേന്ദ്രസർക്കാറുകൾ 30000 കോടി വീതം നൽകും. മുഖ്യമന്ത്രി അറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.

സിൽവർ ലൈനിനു കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറുമായി നടന്ന ചർച്ചയിൽ ശ്രീധരൻ ആണ് പുതിയ പ്രൊപോസൽ മുന്നോട്ട് വെച്ചത്. ഇതുമായി ബന്ധപ്പെട്ടു തുടർനടപടി ഉണ്ടാകാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചത്. ഡിപിആറുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര റയിൽവേ മന്ത്രാലയം നിർദേശം നൽകിയത്.

Advertising
Advertising

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റേഷനുകളാണ് ഉണ്ടാകുക. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് തുടങ്ങി. കൊല്ലം, കോട്ടയം വഴി എറണാകുളം വരെ 9 സ്റ്റേഷനുകൾ ഉണ്ടാകും. നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ വരെ 12 സ്റ്റേഷനുകളും വിഭാവനം ചെയ്യുന്നു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ല. 70 ശതമാനം ഫില്ലറുകളിലും 20 ടണലുകളിലും ആയിരിക്കും നിർമാണം. അഞ്ചുവർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News