'ഓന് ചരിത്രം ആവർത്തിക്കുകയാണല്ലോ'; തകർപ്പൻ ഡാൻസുമായി ചാക്കോച്ചനും ഇസുവും- വീഡിയോ

ഡാൻസിന്റെ കാര്യത്തിൽ മകൻ അപ്പനെ കടത്തിവെട്ടുമെന്നാണ് ആരാധകരുടെ പ്രതികരണം

Update: 2023-05-01 01:52 GMT
Editor : afsal137 | By : Web Desk

മലയാളത്തിന്‍റെ മികച്ച റൊമാന്റിക് നായകനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ കുടുംബ വിശേഷങ്ങളെല്ലാം അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്ഹാഖിന്റെ പിറന്നാളായിരുന്നു ഏപ്രിൽ 16ാം തിയ്യതി. എല്ലാ തവണയും പോലെ ഈ കൊല്ലവും മകൻ ഇസ്ഹാഖിന്റെ 4ാം പിറന്നാൾ ചാക്കോച്ചനും കുടുംബവും ഗംഭീരമായി തന്നെ ആഘോഷിച്ചു.

ഡിനോസർ വേൾഡ് എന്ന തീമിലാണ് ബെർത്ത് ഡെ പാർട്ടി ഒരുക്കിയത്. അതേ തീമിൽ തന്നെയാണ് ചാക്കോച്ചനും ഭാര്യയും പിറന്നാൾ താരം ഇസഹാഖും വസ്ത്രം ധരിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം മകന് ആശംസകളറിയിച്ചുള്ള കുറിപ്പും താരം പങ്കുവച്ചിരുന്നു. ആഘോഷത്തിനിടയിൽ മകനൊപ്പം നൃത്തം ചെയ്യുന്ന ചാക്കാച്ചന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡാൻസിന്റെ കാര്യത്തിൽ മകൻ അപ്പനെ കടത്തിവെട്ടുമെന്നാണ് ആരാധകരുടെ പ്രതികരണം.

Advertising
Advertising

ഇരുവരും ഒന്നിച്ച് ഗംഭീരമായി നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. കുഞ്ഞ് ഇസയുടെ നൃത്തം കണ്ട് അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് ആരാധകർ പറയുന്നു. ചാക്കോച്ചന്റെയല്ലേ മകൻ അപ്പോൾ ഇങ്ങനെയേ ആകൂ എന്നാണ് മറ്റു കമന്റുകൾ. അപ്പന്റെ മോൻ തന്നെ..,ചെക്കൻ പൊളി.. അപ്പൻ തന്നെ...,ഓന് ചരിത്രം ആവർത്തിക്കുകയാണല്ലോ, തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞു ഇസ കടന്നുവരുന്നത്. മകൻ ജനിച്ച നിമിഷം മുതലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News