തൃശൂർ പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു

നാട്ടുകാരാണ് വീട് കത്തുന്നത് ആദ്യം കണ്ടത്

Update: 2023-07-07 05:10 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. മേനോത്ത് കാവ് ക്ഷേത്രത്തിന് കിഴക്ക് വെമ്പുലി വീട്ടിൽ ബാബു രാജൻ്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളക്കെട്ട് ഉണ്ടായതിനാൽ വീട്ടുകാർ ഓണപറമ്പിലുള്ള തറവാട്ടിലേക്ക് താമസം മാറ്റിയിരുന്നു.

നാട്ടുകാരാണ് വീട് കത്തുന്നത്  ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂർ, നാട്ടിക എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ വീട് പൂർണമായും കത്തിനശിച്ചു. വസ്ത്രങ്ങളും പണവും വീട്ടുപകരണങ്ങളും അടക്കം കത്തി ചാമ്പലായി.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News