പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; മക്കൾക്കും വെട്ടേറ്റു

വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്.

Update: 2023-12-31 05:43 GMT

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.

58കാരനായ തറമറ്റത്തിൽ ബേബി എന്നയാളാണ് ഭാര്യ സ്മിത (47)യെ വെട്ടിക്കൊന്ന് തൂങ്ങിമരിച്ചത്.

പെൺമക്കളായ ഫെബയെയും അന്നയേയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഉടൻ തന്നെ  നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ജീവനൊടുക്കലിനും കാരണമെന്നാണ് പൊലീസ് യിക്കുന്നത്.

പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വിശദമായി പരിശോധിച്ചു. മുറികളിലും സിറ്റൗട്ടിലും മണ്ണെണ്ണയൊഴിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി.

കൊലയ്ക്ക് ശേഷം വീട് കത്തിക്കാനും ബേബി ശ്രമിച്ചെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ ചുമരിൽ ചില കാര്യങ്ങൾ എഴുതിവച്ചിട്ടുമുണ്ട്. ഫോറൻസിക് വിഭാഗമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News