കൊല്ലത്ത് നഴ്സിന് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം

കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും അകന്ന് കഴിഞ്ഞ് വരികയായിരുന്നു

Update: 2023-05-01 01:53 GMT
Editor : ijas | By : Web Desk

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി സ്റ്റാഫ് നഴ്സിന് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ നേർക്കാണ് ഭർത്താവ് ബിബിൻ രാജു ആസിഡ് ഒഴിച്ചത്. ഇന്നലെ വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ബിബിനെ പുനലൂർ പൊലീസ് പിടികൂടി. നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും അകന്ന് കഴിഞ്ഞ് വരികയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News