അടിമാലി കൊലപാതകം: കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

Update: 2024-04-16 01:14 GMT
Editor : ദിവ്യ വി | By : Web Desk

ഇടുക്കി: അടിമാലിയില്‍ 70 കാരിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പ്രതികളായ അലക്‌സ്, കവിത എന്നിവരുമായി നടത്തിയ തെളിവെടുപ്പിനിടെ കോതമംഗലം പോലീസ് സ്റ്റേഷന് സമീപം കുരൂര്‍ തോട്ടില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കൊലക്ക് ശേഷം കാറില്‍ കോതമംഗലത്തെത്തിയ പ്രതികള്‍ ഓട്ടോയില്‍ തോടിന് സമീപത്തെത്തി കത്തി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട് നിന്നാണ് പ്രതികള്‍ പിടിയിലായത്. മോഷണ ശ്രമത്തിനിടെ ശനിയാഴ്ചയാണ് ഫാത്തിമ കാസിം കൊല്ലപ്പെടുന്നത്. ടാക്‌സി ഡ്രൈവര്‍മാരും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലിയിലെ വീട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ മകനാണ് മാതാവിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News