ബഫർ സോൺ വിഷയത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് കള്ളപ്രചരണം നടത്തുന്നു: ഇടുക്കി രൂപത

വീട് കയറിയുള്ള ബോധവൽക്കരണത്തിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഉത്തരവുകൾ ഇറക്കാതെയുള്ള ഇത്തരം നടപടികൾ വഞ്ചനാപരമാണന്നും ഇടുക്കി രൂപത ആരോപിച്ചു

Update: 2023-01-18 12:47 GMT
Advertising

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങി ഇടുക്കി രൂപത. ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമായിട്ടും പരിഹാരം കണ്ടെത്താൻ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ആകുന്നില്ലെന്ന് ഇടുക്കി രൂപത പാസ്റ്ററൽ കൗൺസിൽ പ്രമേയം പാസാക്കി. പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് കള്ളപ്രചരണം നടത്തുകയാണെന്നും രൂപത കുറ്റപ്പെടുത്തി.

വീട് കയറിയുള്ള ബോധവൽക്കരണത്തിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഉത്തരവുകൾ ഇറക്കാതെയുള്ള ഇത്തരം നടപടികൾ വഞ്ചനാപരമാണന്നും ഇടുക്കി രൂപത ആരോപിച്ചു. കർഷകരുടെ ആശങ്കകള്‍ പരിഹരിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ബഹുജന പ്രക്ഷോപങ്ങള്‍ നടത്താനാണ് നിലവിൽ രൂപതയുടെ തീരുമാനം. നിയമപരമായി പ്രതിസന്ധികളെ അതിജീവിക്കാൻ ഒരു വിദഗ്ദ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ആഴമായ പഠനം നടത്തിന് ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്യും.

ബഫർ സോൺ വിഷയത്തിൽ കൃത്യമായ നിലപാടുകളെടുക്കുന്നതിനും പ്രവർത്തിക്കുന്നതിനുമായി എ.കെ.സി.സി രൂപത പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി രൂപത മെത്രാൻ ജോൺ നെല്ലിക്കുന്നേലിന്‍റെ നേത്യത്വത്തിലാണ് പാസ്റ്ററൽ കൗൺസിൽ യോഗം ചേർന്നത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News