'വൈഷ്ണക്ക് വോട്ട് തിരിച്ചുകിട്ടിയാൽ അവർ തന്നെയായിരിക്കും സ്ഥാനാർഥി'; കെ.മുരളീധരൻ

വൈഷ്ണയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് നിയമപരമായി നീങ്ങുമെന്നും കെ.മുരളീധരൻ

Update: 2025-11-16 05:55 GMT

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് നിയമപരമായി നീങ്ങുമെന്ന് കെ.മുരളീധരൻ. വൈഷ്ണക്ക് വോട്ട് തിരിച്ചുകിട്ടിയാൽ അവർ തന്നെയായിരിക്കും സ്ഥാനാർഥിയെന്നും മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മുട്ടടയിൽ മരിച്ച ഒരാളുടെ വോട്ട് പോലും നീക്കം ചെയ്തിട്ടില്ലെന്നും എന്നാൽ ജീവിച്ചിരിക്കുന്ന ആളുകൾക്ക് അവിടെ വോട്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിൽ മരണപ്പെട്ട മൊത്തം പരേത്മാക്കളുടെ പേരിൽ വോട്ട് ചെയ്താലും ഇത്തവണ എൽഡിഎഫ് നിലംതൊടാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

തദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപിയിൽ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുകയാണെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ബിജെപി നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരാതി പറയാൻ ആരുമില്ലാത്തതാണ്. രാജീവ് ചന്ദ്രശേഖർ ഇംഗ്ലീഷിലും ഹിന്ദിയിലും ചീത്ത വിളിച്ച് അവരെ പറഞ്ഞുവിടുകയാണെന്നും മുരളീധരൻ പറഞ്ഞു.

'ബിജെപിയിൽ പാർട്ടിയോട് പ്രതിബദ്ധതയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നത്. ഈ പാർട്ടിക്ക് കേരളത്തിൽ നിലനിൽപ്പില്ല. നേതൃത്വത്തിന്റെ കാര്യത്തിൽ ചക്രശ്വാസം വലിക്കുകയാണ് പാർട്ടി. തിരുവനന്തപുരത്ത് ഇരുപതിൽ താഴെ സീറ്റിലേക്ക് അവർ പോകും. കേരളത്തിലെ മറ്റ് ഇടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.' മുരളിധീരൻ പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News