ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനധികൃത പാര്‍ക്കിങ്

സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലാണ് പാര്‍ക്കിങ്

Update: 2025-08-11 09:01 GMT

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനധികൃത പാര്‍ക്കിങ്. അത്യാഹിത വിഭാഗത്തിനു മുന്നിലാണ് അശ്രദ്ധമായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലാണ് പാര്‍ക്കിങ്. ഡോക്ടര്‍മാര്‍ക്ക് മറ്റു പാര്‍ക്കിംഗ് സൗകര്യം ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

എന്നാല്‍ തീര്‍ത്തും അശ്രദ്ധമായാണ് വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത്. നിരവധി രോഗികള്‍ വന്നുപോകുന്ന ആശുപത്രിയുടെ ആംബുലന്‍സിന്റെ മുന്നിലാണ് കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News