ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവിതാവസാനം വരെ തടവ്

കുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നത് അനിയുടെ വാഹനത്തിലായിരുന്നു. ഈ ഒരു വർഷത്തിനിടെയാണ് അനി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

Update: 2022-04-07 11:24 GMT

തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് അനി.

കുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നത് അനിയുടെ വാഹനത്തിലായിരുന്നു. ഈ ഒരു വർഷത്തിനിടെയാണ് അനി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിക്ക് മയക്കുമരുന്ന് നൽകി തിരുവനന്തപുരം ആയുർവേദ കോളജിനടുത്ത് വെച്ച് പീഡിപ്പിച്ചു, ഒരു തവണ മയക്കുമരുന്ന് നൽകിയ ശേഷം സുഹൃത്തിനെക്കൂടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളും പ്രതി ചെയ്തതായി കോടതി കണ്ടെത്തി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News