കൊടി സുനിയുടെ മദ്യസേവ; ടിപി കേസ് പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കും

കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും

Update: 2025-08-04 07:31 GMT

കണ്ണൂർ: ടി.പി കേസ് പ്രതികൾ മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി പൊലീസ്. പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കും. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയുടെ മദ്യപാനത്തിൽ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി.

കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.  ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യപാന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖം രക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. മാഹി ഇരട്ട കൊലപാതക കേസിൽ തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു കൊടി സുനിയുടെ മദ്യപാനം. കോടതിക്ക് തൊട്ടു മുന്നിലെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിൽ ആയിരുന്നു മദ്യപാനം. കോടതിയിലേക്കുള്ള യാത്രയിൽ ടി.പി കേസ് പ്രതികൾ മദ്യപിക്കുന്നത് പതിവ് സംഭവമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മദ്യസേവക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കണ്ണൂർ എ.ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.

Advertising
Advertising

ഈ പശ്ചാത്തലത്തിലാണ് ടി.പി കേസ് പ്രതികൾക്ക് അകമ്പടി ഡ്യൂട്ടിക്കായി ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള തീരുമാനം. സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വെക്കാറില്ലെങ്കിലും കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും നിരീക്ഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ചട്ടം ലംഘിച്ചുള്ള മദ്യപാനത്തിൽ പ്രതികൾക്കെതിരെ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊടി സുനിയുടെ പരോൾ റദ്ദാക്കിയിരുന്നു. ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ റദ്ദാക്കിയതോടെ സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News