വിഴിഞ്ഞത്ത് കട്ടമരത്തൊഴിലാളികളുടെ നഷ്ടപരിഹാരം 4.20 ലക്ഷം രൂപയാക്കി വർധിപ്പിച്ചു

53 തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കും

Update: 2023-10-13 08:49 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്ത് കട്ടമരത്തൊഴിലാളികളുടെ നഷ്ടപരിഹാരം 4.20 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. 53 തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി രണ്ട് കോടി 22 ലക്ഷം രൂപ അനുവദിച്ചു. മത്സ്യബന്ധന തുറമുഖ വകുപ്പാണ് കട്ടമര മത്സതൊഴിലാളികളുടെ ആനുകൂല്യം വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വർഷങ്ങളായി ഇവർക്ക് കിട്ടാനുണ്ടായിരുന്ന തുകയടക്കം കൂട്ടിയാണിപ്പോൾ രണ്ട് കോടി 22 ലക്ഷം രുപ അനുവദിച്ചു. 82440രൂപ വീതം 53 പേർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചത്. മുൻകാലങ്ങളിൽ കിട്ടാതിരുന്ന തുകയടക്കം കൊടുക്കുന്ന രീതിയിലുള്ള ഉത്തരവാണിപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖമായി ബന്ധപ്പെട്ട ചിപ്പി തൊഴിലാളികൾക്കടക്കം പൈസ കൊടുക്കേണ്ടിയിരുന്നു. ഈ നിർദേശം സർക്കാരിന് മുന്നിൽ മത്സ്യ തൊഴിലാളികൾ നേരത്തെ ഉന്നയിച്ചിരുന്നു. സർക്കാർ മത്സ്യതൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങളിലെ ഒരു ഉറപ്പ് കൂടി ഈ ഉത്തരവിലൂടെ പാലിക്കപ്പെട്ടിരിക്കുകയാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News