അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ

വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയിൽ വീണ് മൂന്നുവയസുകാരിക്ക് പരിക്കേറ്റത്

Update: 2024-11-25 07:07 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതിൽ അങ്കണവാടി ജീവനക്കാർക്ക് സസ്പെൻഷൻ. അധ്യാപിക ശുഭലക്ഷ്മിയെയും ഹെൽപർ ലതയെയുമാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയിൽ വീണ് മൂന്നുവയസുകാരിക്ക് പരിക്കേറ്റത്.

മാറനല്ലൂർ സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News